Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anthology Film

Australia and Oceania

സ്റ്റോ​റീ​സ് ഓ​ണ്‍ ദ ​കാ​ന്‍​വാ​സി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി

ബ്രി​സ്‌​ബെ​ൻ: വർഷങ്ങളായി ഓസ്‌ട്രേലിയൻ സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ജോ​യ് കെ. ​മാ​ത്യു​വി​ന്‍റെ ആ​ന്തോ​ള​ജി ചി​ത്ര​മാ​യ ടു​മോ​റോ​യി​ലെ ആ​റ് ക​ഥ​ക​ളി​ലെ നാ​ലാ​മ​ത്തെ ചി​ത്ര​മാ​യ സ്റ്റോറീസ് ഓ​ണ്‍ ദ ​കാ​ന്‍​വാ​സി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി.

മാ​ന​വി​ക​ത​യു​ടെ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തി​ന്‍റെ​യും ഉ​ജ്വ​ല മു​ഹൂ​ര്‍​ത്ത​ങ്ങ​ളാ​കു​ന്ന മ​നു​ഷ്യ സാ​ന്നി​ധ്യ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന ടു​മോ​റോ​യി​ല്‍ ബ​ഹു​ഭാ​ഷാ ന​ടീ​ന​ട​ന്മാ​രാ​ണ് അ​ഭി​നേ​താ​ക്ക​ളാ​യി എ​ത്തു​ന്ന​ത്.

ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത പാ​ത​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രെ ആ​ഴ​ത്തി​ല്‍ സ്പ​ര്‍​ശി​ക്കു​ന്ന ടു​മോ​റോ, അ​ണ്‍​ബ്രേ​ക്ക​ബി​ള്‍, വാ​ല​റ്റ്, സ്റ്റോ​റീ​സ് ഓ​ണ്‍ ദ ​കാ​ന്‍​വാ​സ് എ​ന്നി​ങ്ങ​നെ നാല് വ്യ​ത്യ​സ്ത ക​ഥ​ക​ളു​ടെ ചി​ത്രീ​ക​ര​ണ​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്.

ജോ​യ് കെ.​ മാ​ത്യു കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ടു​മോ​റോ പ്രേ​ക്ഷ​ക​ര്‍​ക്ക് ഒ​രു സാം​സ്‌​കാ​രി​ക ദൃ​ശ്യ വി​രു​ന്നാ​കും സ​മ്മാ​നി​ക്കു​ക. ടു​മോ​റോയി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ര​ണ്ട് ക​ഥ​ക​ളു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​നെ ആ​രം​ഭി​ക്കു​മെ​ന്നും ഡി​സം​ബ​റി​ൽ ടു​മോ​റോ റി​ലീ​സ് ചെ​യ്യു​മെ​ന്നും പ്രൊ​ഡ​ക്ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ് വ​ര്‍​ഗീ​സ് അ​റി​യി​ച്ചു.

ജോ​യ് കെ.​ മാ​ത്യു​വിന്‍റെ 21-ാമത്തെ പ്രൊ​ജ​ക്റ്റാ​ണ് സ്റ്റോ​റീ​സ് ഓ​ണ്‍ ദ ​കാ​ന്‍​വാ​സ്. 1992ല്‍ ​ദൂ​ര​ദ​ര്‍​ശ​ന്‍ സം​പ്രേ​ഷ​ണം ചെ​യ്ത നൊ​മ്പ​ര​വീ​ണയി​ല്‍ നാ​യ​ക ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടാ​ണ് അദ്ദേഹം സിനിമാ രം​ഗ​ത്തേക്ക് എത്തിയത്.

തു​ട​ര്‍​ന്ന് വി​വി​ധ ചാ​ന​ലു​ക​ള്‍​ക്കും ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ള്‍​ക്കു​മാ​യി നി​ര്‍​മി​ച്ച അ​ഭ​യം, സ​ഹ​നം, ദാ​നം, മ​ര​ണാ​ന​ന്ത​രം, കാ​ണാ​ക്കാ​ഴ്ച​ക​ള്‍, ആ​ത്മാ​ക്ക​ളു​ടെ നൊ​മ്പ​രം, വി​ശ്വാ​സം, വ​റു​തി​ക്കാ​ല​ത്തെ വ​സ​ന്തം, ജ​ല​സ്പ​ര്‍​ശം കൊ​തി​ക്കു​ന്ന വേ​രു​ക​ള്‍, ഡി​പ്പെ​ന്‍​ഡ​ന്‍​സ്, ടു​മോ​റോ, അ​ണ്‍​ബ്രേ​ക്ക​ബി​ള്‍, വാ​ല​റ്റ്, ഗോ​സ്റ്റ്പാ​ര​ഡെ​യ്‌​സ്, സ്റ്റോ​റീ​സ് ഓ​ണ്‍ ദ ​കാ​ന്‍​വാ​സ് എ​ന്നീ 15 ചി​ത്ര​ങ്ങ​ളി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ക​യും ര​ച​ന​യും സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്തു.

ഇ​തി​ല്‍ നൊ​മ്പ​ര​വീ​ണ - ബെ​ന്നി കു​ര്യ​ന്‍, സ​ഹ​നം - കൃ​ഷ്ണ​ജി​ത്ത്, ആ​ത്മാ​ക്ക​ളു​ടെ നൊ​മ്പ​രം - സാ​ബു വി​ശ്വ​ത്തി​ല്‍, അ​ഭ​യം, ദാ​നം എ​ന്നീ ര​ണ്ട് ചി​ത്ര​ങ്ങ​ള്‍ നാ​സ​ര്‍ ക​ല്ല​റ​യ്ക്ക​ലും സം​വി​ധാ​നം ചെ​യ്തു. ​ഡി​പ്പെ​ന്‍​ഡ​ന്‍​സി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച​ത് ജോ​യ് കെ.​ മാ​ത്യു ആ​ണ്.

ചി​ത്രീ​ക​ര​ണം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന പൗ​ച്ച് ഓ​ഫ് ലൈ​ഫ് എ​ന്ന ഡോ​ക്യു​ഫി​ക്ഷ​നി​ലും ജോ​യ് കെ. ​മാ​ത്യു ആ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സേ​വ്യ​ര്‍ ഓ​ഫ് ട്രീ​സ്, പു​ന​ര്‍​ജ്ജ​നി തേ​ടു​ന്ന പാ​ര്‍​വതി പു​ത്ത​നാ​ര്‍, മ​ദ​ര്‍ തെ​രേ​സ​യു​മാ​യു​ള്ള നി​മി​ഷ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ ദ ​എ​യ്ഞ്ച​ല്‍ ഓ​ഫ് ടെ​ണ്ട​ര്‍​നെ​സ്, സ​ല്യൂ​ട്ട് ദ ​നേ​ഷ​ന്‍​സ് എ​ന്നീ ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍ ജോ​യ് കെ. ​മാ​ത്യു എ​ഴു​തു​ക​യും സം​വി​ധാ​നം നി​ര്‍​വഹി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Latest News

Up